ദോഹ: ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2025-ൽ ദോഹ 146 നഗരങ്ങളിൽ 33ാം സ്ഥാനത്തെത്തി. മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനവും നേടി.......
ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 അൽ വകറയിലെ GEMS സ്റ്റേഡിയത്തിൽ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പന്ത്രണ്ടാമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 ൽ പരം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ സിറ്റി എഫ്. സി ജേതാക്കളും അൽ ഫലാഹ് എഫ്.സി റണ്ണർ അപ്പും ആയി.
പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി അൽ ഫലാഹ് എഫ് സി യിലെ ഷർനാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ബർവ സിറ്റി എഫ്. ......
രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. അന്ന് സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിരുന്നെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ......
കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു.......
ദോഹ: FIFA അറബ് കപ്പ് ഖത്തർ 2025 ടിക്കറ്റ് ഉള്ള ആരാധകർക്ക് ദോഹ മെട്രോയിൽ സൗജന്യ യാത്ര ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അതേ ദിവസത്തെ മത്സര ടിക്കറ്റ് സ്റ്റേഷനിൽ കാണിച്ചു കൊണ്ട് യാത്ര ചെയ്യാം.
ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന ടൂർണമെന്റിന് 7 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. ......
കോഴിക്കോട്: ആത്മീയതയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി സി എച്ച് ഷംസുദ്ദീൻ, മലപ്പുറം പുലാമന്തോൾ സ്വദേശി മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, കോഴിക്കോട് നാദാപുരം വളയം സ്വദേശി പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. തളീക്കര മണിയിലംകണ്ട എ കെ മുഹമ്മദ് ആദിലിന്റെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇവരെ തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ദിവസം കോഴിക്കോട് ദിവ്യ ഗർഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിലായിരുന്നു. ......
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടി. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധന പ്രക്രിയയിൽ എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകാനുള്ള സമയമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളിൽ എച്ച്ഐവി ബാധ തുടർച്ചയായി ഉയരുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. 2022-ൽ സംസ്ഥാനത്തെ ആകെ രോഗികളിൽ 9 ശതമാനം പേർ ഈ പ്രായക്കാർ ആയപ്പോൾ, 2023-ൽ അത് 12ശതമാനം ആയി. ......
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പൊലീസിന് നൽകിയ മൊഴിയിലുള്ളത് ഗുരുതര വെളിപ്പെടുത്തലുകൾ . മൂന്നു മാസം ഗർഭമുള്ളപ്പോഴാണ് ഗർഭം അലസിപ്പിക്കാൻ തനിക്ക് ഗുളികകൾ നൽകിയതെന്നാണ് യുവതിയുടെ മൊഴി. ......